വൃക്കയും കരളും വില്പനയ്ക്ക് എന്നുള്ള ബോർഡെഴുതി വച്ച ഒരു മുച്ചക്ര വാഹനയാത്രികൻ തലസ്ഥാനത്തുണ്ട്. പേര് റൊണാൾഡ്. വയസ്സ് 59. തെരുവു ഗായകനായ ഇദ്ദേഹം ജീവിക്കാൻ മാർഗ്ഗമില്ലാതായതോടെയാണ് ഇത്തരത്തിൽ സഹായത്തിനായി വാഹനത്തിൽ ബോർഡ് എഴുതിവച്ചത്.ലോക്ക്ഡൗൺ വന്നതോടെ വരുമാനമില്ലാതെ ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടുകയാണ് തെരുവിൽ അലയുന്ന റൊണാൾഡ്. നിത്യവൃത്തിക്ക് പോലും കാശില്ലാത്ത ഒരു കൂട്ടം മനുഷ്യരുടെ പ്രതീകമാണ് ഇദ്ദേഹം.